കോട്ടയത്ത് കൊറോണ ബാധിച്ച വൃദ്ധ ദമ്പതികൾക്കും നേഴ്സ്നും പൂർണ്ണ സൗഖ്യം : വീഡിയോ കാണാം

0
28

കോട്ടയത്ത് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വൃദ്ധ ദമ്പതികളും ആദ്യമായി കൊറോണ സ്‌ഥിരീകരിച്ച സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസും രോഗം ഭേദമായി വീട്ടിലേയ്ക്ക് മടങ്ങി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത് ഇന്ന് വീട്ടിലേക്കു പോയി. കോവിഡ് ബാധിതരെ ചികിത്സിക്കുമ്പോള്‍ വൈറസ് ബാധിച്ച നഴ്സാണ് ഇന്ന് രോഗമുക്തി നേടിയ ഒരാള്‍ എന്നത് കൂടുതല്‍ ആശ്വാസകരമായ ഒരു വിവരമാണ്.നമ്മുടെ ആരോഗ്യസംവിധാനത്തിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിന്‍റെ ഹേതു. ആരോഗ്യ പ്രവര്‍ത്തകരെ കലവറയില്ലാതെ വീണ്ടും വീണ്ടും അഭിനന്ദിക്കുന്നു.

A critically ill old couple in Kottayam were successfully treated and discharged from the hospital today. Another heartening news is that a nurse infected while her job could also be successfully treated and discharged on the same day. These news prove the quality of our health workers and the health system. I wholeheartedly congratulate all health workers who are in a relentless fight for us against this epidemic.

Leave a Reply