കോട്ടയം
കോട്ടയത്ത് രണ്ട് പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ഒരു ചുമട്ട് തൊഴിലാളി ഉൾപ്പെടുന്നു. കോട്ടയം ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
2 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രീൻ സോണായിരുന്ന കോട്ടയം ഓറഞ്ച് സോണിലാക്കി. നാളെ മുതൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ പറഞ്ഞു. വാഹന യാത്രക്കും പൊതു ഇടങ്ങളിൽ ഇറങ്ങുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. അനുവദനീയമായ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമേ പ്രവർത്തനാനുമതി ഉള്ളു. വാഹന യാത്രക്ക് പാസോ സത്യവാങ്മൂലമോ നിർബന്ധമായും വേണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ നാളെ മുതൽ പോലീസ് കർശന പരിശോധന നടത്തും. അനാവശ്യമായി പൊതി ഇടങ്ങളിൽ ഇറങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനുവദനീയമായ മേഖലകളിൽ ജോലിക്ക് പോകുന്നവർക് സ്ഥാപനം നൽകിയിരിക്കുന്ന ഐ ഡി കാർഡ് മതിയാകും യാത്ര ചെയ്യുന്നതിന്. കോട്ടയം മാർക്കറ്റിൽ നാളെ(ഏപ്രിൽ 24) അണുനശീകരണം നടത്തും.മാർക്കറ്റും രോഗബാധ സ്ഥിരീകരിച്ചവരുടെ വീടുകൾ സ്ഥിതിചെയ്യുന്ന തദ്ദേശഭരണ മേഖലകളും ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.
ജില്ലയിലെ വിജയപുരം പനച്ചിക്കാട് പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 20,29,36,37 വാർഡുകൾ ഹോട്ട് സ്പോട്ട് ആയി കോട്ടയം ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.