Pravasimalayaly

കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് മന്ത്രിപദവിയും പണവും സ്വത്തും വാഗ്ദാനം, ഫോണ്‍ സംഭാഷണം പുറത്ത്

ബംഗളൂരു: നാളെ കര്‍ണാടകയില്‍ യദ്യൂരപ്പ സര്‍ക്കാര് വിശ്വാസവോട്ട് നേടണമെന്നിരിക്കെ ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എയെ പണവും സ്വത്തും നല്‍കി സ്വാധിനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ്പുറത്തുവിട്ടു

വിശ്വാസവോട്ടടുപ്പ് നേടാന്‍ ബിജെപി പലവഴിയും സ്വീകരിക്കുന്നതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നതരത്തില്‍ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.. റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നല്‍കി.യദ്യൂരപ്പ മന്ത്രിസഭയില്‍ ഏത് വകുപ്പു വേണമെങ്കിലും നല്‍കാമെന്നും വാഗ്ദാനമുണ്ട്.

Exit mobile version