ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണത്തുടക്കം. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനു ഇന്ത്യക്കായി സ്വര്‍ണം നേടി. ആകെ മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ ദിനം ഒരു സ്വര്‍ണവും വെള്ളിയും നേടിയിരുന്നു.
ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തിലും സഞ്ജിത ചാനു സ്വര്‍ണമണിഞ്ഞിരുന്നു.
ആദ്യ ദിനം ഇന്ത്യക്കായി വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മീരാബായി ചാനു സ്വര്‍ണവും 56 കിലോ പുരുഷ വിഭാഗത്തില്‍ ഗുരുരാജ വെള്ളിയുമാണ് നേടിയിരുന്നത്.