Pravasimalayaly

കോമൺവെൽത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണം

കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്. സ്‌കോർ 21-15, 21-13. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 19-ാം സ്വർണമാണിത്. ആദ്യ ഗെയിം 21-15 എന്ന സ്‌കോറിനാണ് സിന്ധു സ്വന്തമാക്കിയത്. 11-8 എന്ന രീതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. ലോക 14-ാം നമ്പർ താരമാണ് കാനഡയുടെ മിഷേൽ ലി. ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ഇന്നു ഫൈനൽ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരും സ്വർണ മെഡലിനായി ഇറങ്ങുന്നു.

Exit mobile version