Pravasimalayaly

കോറോണയ്ക്ക് എതിരെ വാക്സിനുമായി ബ്രിട്ടൻ : രോഗികളിൽ പരീക്ഷിച്ചുതുടങ്ങി

ലണ്ടനിൽ നിന്നും സ്പെഷ്യൽ റിപ്പോർട്ടർ രാജു ജോർജ്

കൊറോണ വൈറസിനെതിരെ പുതിയ വാക്സിനുമായി ബ്രിട്ടൻ. എബോള രോഗത്തിനെതിരെ ഉപയോഗിച്ചിരുന്ന ആന്റി വൈറൽ മെഡിസിൻ ആണ് രോഗികളിൽ പരീക്ഷിക്കുവാൻ ഒരുങ്ങുന്നത്. ഇത് പരീക്ഷണാടിസ്‌ഥാനത്തിൽ ഉപയോഗിച്ചപ്പോൾ രോഗികൾ രോഗവിമുക്തി നേടിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

തുടർച്ചയായ മൂന്നാം ദിവസവും ബ്രിട്ടനിൽ കോവിഡ് മരണ നിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും വൻ കുറവാണ് ഉണ്ടായത്. അതിനിടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. പ്രധാന മന്ത്രി ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ യാത്രയാണ് വിവാദമായത്. കംമിങ്ങിന് പിന്തുണയുമായി ജോൺസൺ എത്തിയതോടെ മന്ത്രിസഭയിലെ അംഗമായ സ്കോട്ലൻഡ് പ്രതിനിധി ഡഗ്ലസ് റോസ് രാജിവെച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്

Exit mobile version