ഉത്തര്‍ പ്രദേശിലെയിലെ ഭരാബന്‍കിയില്‍ കോളേജ് നിര്‍മ്മിക്കുമെന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാബ് ബച്ചന്റെ പ്രഖ്യാപനം തറക്കല്ലില്‍ ഒതുങ്ങിയപ്പോള്‍ സ്വന്തം നിലയില്‍ സ്വപ്നം സാധ്യമാക്കി പ്രദേശവാസികള്‍. 2008ല്‍ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബച്ചന്‍ കുടുംബം ഭരാബന്‍കിയുടെ വിദ്യാഭ്യാസ സ്വപനങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് ദൗലത്ത്പൂരില്‍ കോളജിന് തറക്കല്ലിട്ടത്. എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. ഐശ്വര്യ ബച്ചന്‍ കന്യാ മഹാവിദ്യാലയ എന്നപേരില്‍ കോളേജ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഒരു ദശാബ്ദങ്ങള്‍ക്കിപ്പുറം ബച്ചനും കുടുംബവും തറക്കല്ലിട്ട ഭൂമിയുടെ 500 മീറ്റര്‍ മാറി കോളേജെന്ന ഭരാബന്‍കിയുടെ സ്വപ്‌നങ്ങള്‍ സാധ്യമാക്കുകയാണ് പ്രദേശവാസികള്‍. 40 കാരനായ സത്യവാന്‍ ശുക്ല എന്ന അധ്യാപകന്റെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നും പണം ശേഖരിച്ചാണ് ദൗലത്ത്പൂര്‍ മാഹാവിദ്യാലയ് എന്ന പേരില്‍ കോളേജ് സാധ്യമാക്കിയത്. ഇതിനായി ഏകദേശം 60 ലക്ഷം രൂപയും സ്വരൂപിക്കപ്പെട്ടു. ഇതോടെ ശുക്ലയുടെ പിതാവും സഹോദരനും നല്‍കിയ 10000 ചതുരശ്ര മീറ്റര്‍ ഭുമിയില്‍ ദൗലത്ത്പൂര്‍ ഡിഗ്രി കോളേജ് യാഥാര്‍ഥ്യമാവുകയായിരുന്നു. ഫയിസാബാദിലെ ഡോ. റാംമനേഹര്‍ ലോഹ്യ അവധ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജില്‍ ബിഎ, ബിഎസ്‌സി കോഴ്കളും ആരംഭിച്ചുകഴിഞ്ഞു. 12 ക്ലാസ് മുറികളും ലൈബ്രറിയും അടക്കമാണ് ഗ്രാമവാസികളുടെ ശ്രമഫലമായി ദൗലത്ത്പൂരില്‍ സാധ്യമാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമിതാബ് ബച്ചന്‍ കോളേജെന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ തങ്ങള്‍ വളരെയധികം സന്തോഷിച്ചിരുന്നു. കോളേജ് ഗ്രാമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു എന്നാല്‍ അതു സാധ്യമായില്ല. ഇപ്പോള്‍ സ്വന്തം നിലയ്ക്ക് തങ്ങള്‍ ഇത് സാധ്യമാക്കുകയാണെന്നും പ്രദേശവാസികളില്‍ ഒരാള്‍ പ്രതികരിച്ചു. ബച്ചന്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ്, ചന്ദ്രബാബു നായിഡു, ഫാറൂഖ് അബ്ദുള്ള, ഓം പ്രകാശ് ചൗത്താല എന്നിവരുടെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു 2008 ലെ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങ്.