കോഴിക്കോട് മാളിൽ നടിമാർക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികരിച്ച് താരങ്ങൾ

0
30

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായി കുറിപ്പിൽ പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങൾ മാളിൽ എത്തിയത്. പ്രമോഷൻ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. സംഭവം ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ സാധിച്ചില്ലെന്നും മരവിച്ചു നിൽക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. മറ്റൊരു നടി അക്രമി എന്ന് കരുതുന്നയാൾക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Leave a Reply