കോവിഡും കോറോണയും മറന്ന് തോട്ടുവക്കാർ : ഈസ്റ്റർ പൊടിപൊടിക്കാൻ ഇറച്ചിക്കടയിൽ തടിച്ചുകൂടിയത് നൂറുകണക്കിന് പേർ

0
19

കയ്യിൽ കാശില്ല, പട്ടിണിയാണ് തുടങ്ങിയ കരച്ചിലുകളെ പെട്ടെന്ന് മറന്നൊരു ദിവസമാണ് ഇന്ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാടിന് അടുത്തുള്ള തോട്ടുവായിലെ ജനങ്ങൾ. ഈസ്റ്റർ അടിപൊളിയാക്കാൻ കോവിഡും കോറോണയും ഒക്കെ മറന്ന് ഇറച്ചി വാങ്ങാൻ തടിച്ചു കൂടിയത് നൂറുകണക്കിന് ആളുകളാണ്. രാവിലെ 5 മണി മുതൽ ഇറച്ചി വാങ്ങാൻ എത്തിയവരുടെ തിരക്ക് വൈകുന്നേരം വരെയും നീണ്ടു. അതിനിടയിൽ ഇറച്ചി തീർന്നെന്ന വാർത്ത പരന്നതോടെ കോറോണയും ഒരുമീറ്റർ അകലവും മാസ്കും ഒക്കെ മറന്ന് ആളുകൾ തിക്കിത്തിരക്കി.
അതിനിടയിൽ ഇറച്ചിയ്ക്ക് അന്യായ വില വാങ്ങുന്നുവെന്ന് ചില വിരുതന്മാർ സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ഇട്ടുവെങ്കിലും കടക്കാരൻ പറഞ്ഞ വില കൊടുത്തു തന്നെ വാങ്ങി എന്നും അറിയുന്നു. ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങൾ കടത്തി വിടാതെ പോത്ത് എങ്ങനെ വന്നെന്ന ചിന്തയിൽ ചിലർ. പോത്തായാലും കാള ആയാലും കിട്ടിയാൽ മതിയെന്ന ത്വരയിൽ മറ്റു ചിലർ. ആളുകൾ അകലം പാലിച്ചില്ലെങ്കിൽ പോലീസുകാർ കശാപ്പ് ചെയ്യുമെന്ന ഭീതിയിൽ കച്ചവടക്കാരനും. അങ്ങനെ “ജെല്ലിക്കെട്ട്” മോഡൽ കശാപ്പ് ആണ് ഇന്ന് നടന്നത്. അതിനിടയിൽ എന്ത് കൊറോണ എന്ത് കോവിഡ്?

വാഹന ചെക്കിങ്ങും ഡ്രോൺ പറത്തി വീഡിയോ പിടിക്കലുമൊക്കെയായി കളം നിറഞ്ഞ അധികാരികളും ഇതൊന്നും കണ്ടല്ലാന്ന് തോനുന്നു. കൊറോണ കാലത്ത് രോഗം ഇല്ലാതിരുന്നിട്ട് കൂടി ഉറ്റവരുടെ മൃതദേഹം കാണാൻ പോലും അനുവാദിക്കാതെ നടത്തിയ നിയന്ത്രണങ്ങൾ ഈ ഒറ്റ ദിവസം മറന്ന് പോയത് എന്തുകൊണ്ടാണ്?

Leave a Reply