കോവിഡ് ചികിത്സയിലായിരുന്ന കങ്ങഴ സ്വദേശിയായ ഡോക്ടർ യുകെയിൽ മരിച്ചു.
കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗം പരേതനായ ഡോ: മീരാൻ റാവുത്തറുടെ മകൻ ഡോ: അമീറുദ്ദീൻ (73) ആണ് മരിച്ചത്.
വർഷങ്ങളായി ബര്മിംലഗ്ഹാമിനടുത്ത് വൂല്ഹാംട്ടനില്‍ സ്ഥിരതാമസമായിരുന്നു.
കൊറോണ ബാധയെ തുടര്ന്ന് മൂന്നാഴ്ചയായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് വെന്റിലെറ്റ്റില്‍ പ്രവേശിപ്പിച്ചത്.
അമീറുദ്ധീന് 1970കള്‍ മുതല്‍ യു.കെ. യില്‍ ജി.പി. യായി സേവനമനുഷ്ടിച്ചു. ദീര്ഘമകാലത്തെ സേവനത്തിനു ശേഷം NHSല്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
ഭാര്യ: ഡോ: ഹസീനാ (കൊല്ലം)
മക്കൾ: ഡോ: നബീൽ, നദീം.
സഹോദരങ്ങൾ:-ഷംസിയ (തിരുവനന്തപുരം) ഡോ: സലിം (ഡോ ഷാനവാസ്, കാനഡാ).