Pravasimalayaly

കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ മലയാളി റിയാദിൽ മരണമടഞ്ഞു

റിയാദ്

പനി ബാധിച്ച് നാലു ദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശിയും ഇപ്പോൾ പറമ്പിൽ പീടികയിൽ താമസക്കാരനുമായ പുതിയകത്ത് സഫ്‌വാൻ (38) ആണ് ഇന്നലെ രാത്രി 9.30 ഓടെ നിര്യാതനായത്. ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ രക്തപരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഖമറുന്നീസ കഴിഞ്ഞ മാസം എട്ടിനാണ് റിയാദിലെത്തിയത്.

Exit mobile version