അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 94,425 ആയി ഉയർന്നു. 1429 പേരാണ് കോവിഡ് 19 മൂലം ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. ന്യൂയോർക്കിൽ മാത്രം രോഗബാധിതരുടെ എണ്ണം നാല്പത്തിനായിരത്തോട് അടുക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജന പാക്കേജ് ആണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ട്രില്യൺ ഡോളറിന്റെ പാക്കേജ് ജനപ്രതിനിധി സഭ പാസാക്കി.