കോവിഡ് 19 : ഇന്ത്യയിൽ മരണം 1000 കടന്നു : 31411 രോഗികൾ

0
21

ന്യൂ ഡൽഹി

ഇന്ത്യയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. 24 മണിക്കൂറിനിടയില്‍ 73 പുതിയ കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തതോടെ രോഗികളുടെ എണ്ണം 31,411 ആണ്. ഇന്നലെ മാത്രം പുതിയതായി 1840 രോഗികള്‍ കൂടി പട്ടികയില്‍ കയറി. മരണത്തിന്റെ കാര്യത്തിലും രോഗത്തിന്റെ കാര്യത്തിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 31 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയിലെ തീവ്രബാധിത മേഖലകള്‍ നൂറായി. സുപ്രീം കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 36 പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലായി.
മഹാരാഷ്ട്രയില്‍ മരണം 400 ആയി. 24 മണിക്കൂറിനിടെ 31 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25ഉം മുംബൈയിലാണ്. മുംബൈയില്‍ രോഗ ബാധിതരുടെ എണ്ണം 5982 ആയി. ധാരാവിയില്‍ മാത്രം നാലു മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 42 പേര്‍ക്ക് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കാജനകമാണ്.

മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നില്‍ 19 മരണവുമായി ഗുജറാത്തും 10 മരണവുമായി മദ്ധ്യപ്രദേശുമുണ്ട്. ഉത്തര്‍പ്രദേശില്‍ ഇന്നലെ മൂന്ന് പേരും മരണമടഞ്ഞു. മുംബൈയും അഹമ്മദാബാദുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഇന്നലെ കണ്ടത്. മുംബൈയില്‍ 25 പേര്‍ മരിച്ചപ്പോള്‍ അഹമ്മദാബാദില്‍ 19 പേരും കോവിഡില്‍ പൊലിഞ്ഞു. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ 729 കേസുകള്‍ ഉണ്ടായി. തമിഴ്‌നാട്ടില്‍ പുതിയ 121 കേസുകളും ഉണ്ടായി. ഗുജറാത്തില്‍ 226, ഡല്‍ഹി 206 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളില്‍ ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply