കോവിഡ് 19 : കുവൈറ്റിൽ റെക്കോർഡ് വർധന

0
40

കുവൈറ്റ് സിറ്റി

കുവൈറ്റിൽ കൊറോണ വൈറസ് ഭീതി സൃഷ്ടിച്ച് റെക്കോർഡ് രോഗ വ്യാപന നിരക്കും മരണ നിരക്കും രേഖപ്പെടുത്തി. 244 ഇന്ത്യക്കാർ ഉൾപ്പെടെ 1065 പേർക്കാണ് ഒറ്റ ദിവസം കൊണ്ട് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഒറ്റ ദിവസം ഇത്രയധികം രോഗികൾ ഉണ്ടാവുന്നത് ഇതാദ്യമായാണ്

കോവിഡ് മരണത്തിലും റെക്കോർഡ് വർദ്ധനവ് ഉണ്ടായി. ഒൻപത് പേർ കോവിഡ് ബാധിച്ച് മരിച്ചു. 58 പേരാണ് ആകെ മരണപ്പെട്ടത്. 8688 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിൽ 2729 പേർ രോഗമുക്തരായി.

Leave a Reply