കോവിഡ് 19 : കേരളത്തിൽ 6 പേർക്ക് കൂടി

0
39

കേരളത്തിൽ 6 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 134370 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 620 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 148 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. റാപ്പിഡ് ടെസ്റ്റുകൾ നടത്തുമെന്നും മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം ഉടനെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പത്രമാധ്യമങ്ങൾ നിർത്തുന്ന നടപടി ശരിയല്ലെന്നും കമ്മ്യൂണിറ്റി കിച്ചണുകളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply