കോവിഡ് 19: ഗൾഫിൽ ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു

0
33

ഖത്തർ

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്ന് നാല് മലയാളികൾ കൂടിമരിച്ചു. കാസർകോട് പന്നേൻ പാറ സ്വദേശി കല്ലാളത്തിൽ കുന്നിലൻചണ്ടിഷിജിത്ത് (45) അബുദാബിയിയിലും മലപ്പുറം പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവുപുറം സ്വദേശി മുഹമ്മദ് ശരീഫ് (50) ദമാമിലുംആലപ്പുഴ മാന്നാർ ഇരമത്തൂർ അനിൽ കുമാർ (52) സൗദി ജുബൈലിലും എറണാകുളം വൈറ്റില സ്വദേശി എം.എസ് മുരളീധരൻ(52) ഖത്തറിലുമാണ് മരിച്ചത്. മുരളീധരൻ ദോഹയിൽ ഗ്ലോബൽ മീഡിയ നെറ്റ്വർക് എന്ന പേരിൽ സ്വന്തമായി സ്ഥാപനം നടത്തി വരികയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോം ക്വാറന്റീനിൽ ആയിരുന്നു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 170ആയി

Leave a Reply