കോവിഡ് 19: ഗൾഫിൽ മരിച്ചത് 21 മലയാളികൾ

0
41

കുവൈറ്റ്‌

ഗൾഫിൽ കോവിഡ് മരണ സംഖ്യ 263 ആയി. 21 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 45,000 പിന്നിട്ടു

യു.എ.ഇയിൽ അഞ്ചും സൗദിയിൽ മൂന്നും കുവൈത്തിൽ ഒരാളുമാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. കണ്ണൂർ സ്വദേശികളായ മുഹമ്മദ്, അബ്ദുർറഹ്മാൻ എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്. സൗദിയിൽ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ഹസീബ് ഖാനാണ് മരിച്ചത്. ഇതോടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 21ആയി.

രോഗബാധിതരുടെ എണ്ണവും ഗൾഫിൽ മാറ്റമില്ലാതെ ഉയരുകയാണ്. സൗദിയിൽ രോഗികളുടെ എണ്ണം പതിനെണ്ണായിരത്തിലേക്ക് അടുക്കുകയാണ്. യു.എ.ഇയിലും ഖത്തറിലും കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലെത്തി. ഒമാനിൽ 51 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 2049ൽ എത്തി.

രോഗം ഭേദമായവരുടെ എണ്ണം എണ്ണായിരം കടന്നതു മാത്രമാണ് പ്രതീക്ഷ പകരുന്ന വാർത്ത. സൗദിയിൽ മിക്ക പ്രദേശങ്ങളിലും പകൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തി. ആളുകളുടെ ഒത്തുചേരൽ ചടങ്ങുകൾക്ക് വിലക്ക് തുടരും. ദുബൈയിൽ പൊതുഗതാഗതം പുനരാരംഭിച്ചു. 10 ലക്ഷത്തിലേറെ കോവിഡ് ടെസ്റ്റുകൾ നടന്നതായി അധികൃതർ വെളിപ്പെടുത്തി.

Leave a Reply