Pravasimalayaly

കോവിഡ് 19 : ബ്രിട്ടനിൽ വാക്സിൻ പരീക്ഷണം മനുഷ്യനിൽ

ലണ്ടൻ

ബ്രിട്ടനിൽ കോവിഡ് 19 നെതിരെ വാക്സിൻ പരീക്ഷണം മനുഷ്യനിൽ ആരംഭിച്ചു. ചാഡോക്സ് 1 എൻകോവ് എന്ന വാക്സിനുള്ള വൈറസുകൾ ചിമ്പാൻസിയിൽ നിന്നാണ് ശേഖരിച്ചിട്ടുള്ളത്. ജെന്നിഫർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ പരീക്ഷണം 80% ഓളം വിജയം കൈവരിക്കുമെന്ന് വാക്സിനോളജി പ്രൊഫസർ സാറ ഗിൽബർറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. സെപ്റ്റംബറോടെ 10 ലക്ഷം വാക്സിൻ നിർമ്മിക്കാൻ കഴിയും. അതേസമയം നിയന്ത്രണങ്ങൾ തുടരുവാനുള്ള തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

Exit mobile version