കർണാടകയിലെ ബെലഗാവി ശാസ്ത്രിനഗറിലെ ഫോട്ടോഗ്രാഫർ രവി ഹൊങ്കലിന്റെ വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ സെഗ്‌മെന്റുകളിൽ മുൻപിൽ. ക്യാമറയുടെ മാതൃകയിൽ പണിത വീടിന്റെ കൗതുകം അന്വേഷിച്ചുചെന്നപ്പോൾ വീട്ടുടമസ്‌ഥന്റെ മക്കളുടെ പേരിലും വ്യത്യസ്തത, ക്യാനോൻ, നിക്കോൺ, എപ്സോൺ. മൂന്നും ക്യാമറ നിർമ്മിയ്ക്കുന്ന ബ്രാൻഡുകളുടെ പേര് !
ക്ലിക്ക് എന്നാണ് ഈ ക്യാമറ വീടിന് പേര് നല്കിയിരിയ്ക്കുന്നത്. വീടിന്റെ ചുമരുകളിലും ഡിസൈനുകളിലും ക്യാമറളും ഫിലിം റോളുകളും കാണാം. 70 ലക്ഷം രൂപയാണ് രണ്ടര രണ്ടര വർഷം കൊണ്ട് പൂർത്തിയായ ഈ വീടിന്റെ ചിലവ്.
വീടിന്റെ ഓരോ നിലയും ഓരോ മകനുമാണെന്നാണ് രവി പറയുന്നത്. വീടിന്റെ ചുമരുകളിൽ മക്കളുടെ പേരും ചേർത്തിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവെച്ച ഗൃഹപ്രവേശം ഈയടുത്ത് നടത്തി. വീടും മക്കളുടെ പേരും ഇത്രയധികം വൈറൽ ആവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രവി പറയുന്നു