Pravasimalayaly

ക്രെറ്റയുമായി കൊമ്പുകോർക്കാൻ മാരുതി വിറ്റാര ഇന്ത്യയിലേക്ക്

ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനനിര വിപുലപ്പെടുത്താൻ മാരുതി വിറ്റാരയയുമായി എത്തുന്നു. എർടിഗ, എസ് ക്രോസ്, വിറ്റാര ബ്രെസ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങൾ അടങ്ങുന്ന നിരയിലേക്കാണ് വിറ്റാര ചുവടുറപ്പിക്കുന്നത്. ഇതുവരെ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള മാരുതി വിറ്റാരയുടെ കാര്യത്തിലും ആ ചരിത്രം ആവർത്തിക്കും എന്നതിൽ സംശയമില്ല. ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ആയിരിക്കും വിറ്റാര പ്രധാന വെല്ലുവിളിയാവുക.

വിപണിയിലേക്കുള്ള വരവിനായി തിടുക്കം കൂട്ടുകയാണ് വിറ്റാര എന്നത് തുടരെ തുടരെ നടക്കുന്ന പരീക്ഷണയോട്ടത്തിൽ നിന്നും വ്യക്തമാക്കാൻ കഴിയും. വിറ്റാര ബ്രെസ ഇന്ത്യൻ നിരത്തിൽ നേടിയെടുത്ത വിജയം ആവർത്തിക്കാൻ വിറ്റാരയുമായി മാരുതി ഉടൻ എത്തുന്നതായിരിക്കും. നിരത്തിൽ വിറ്റാരയ്ക്ക് പത്തു മുതൽ പതിനഞ്ച് ലക്ഷം രൂപവരെ പ്രതീക്ഷിക്കാം.

വിറ്റാര ബ്രെസയേക്കാളും നീളവും വലുപ്പവും കൂടുതലുണ്ട് വിറ്റാരയ്ക്ക്. നാലു മീറ്ററിന് മുകളിലാണ് വിറ്റാരുയുടെ നീളം. കാഴ്ചയിൽ വളരെ പക്വതയാർന്ന രൂപഭാവമാണ് വിറ്റാരയ്ക്കുള്ളത്. ടർഖോയിസ് മെറ്റാലിക് നിറത്തിലാണ് മാരുതി വിറ്റാരയെ അവതരിപ്പിക്കുന്നത്. പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എൻജിനുകളെയായിരിക്കും മാരുതി വിറ്റാരയിൽ ഉൾപ്പെടുത്തുക.

Exit mobile version