Pravasimalayaly

ക്രോസ്റോഡ്സ് വാര്‍ഷികവും കിന്റര്‍ മ്യൂസിക് ലാന്‍ഡ് മാസ്‌കോട്ട് അനാഛാദനവും നടത്തി

കൊച്ചി: പ്രശസ്ത സംഗീതസംവിധായകനും വിദ്യാഭ്യാസ വിദഗ്ധനുമായ അല്‍ഫോന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള ക്രോസ്റോഡ്സ് സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആറാം വാര്‍ഷികാഘോഷവും കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് (കെഎംഎല്‍) പ്രീസ്‌കൂള്‍ പാഠ്യപദ്ധതിയുടെ മാസ്‌കോട്ട് അനാഛാദനവും നടത്തി. സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനാണു വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. പിന്നണി ഗായിക സീതാര കൃഷ്ണകുമാറും മകള്‍ സാവന്‍ റിതുവും ചേര്‍ന്നു മാസ്‌കോട്ടായ ‘കിമു’ അനാച്ഛാദനം ചെയ്്തു. ചേതന മ്യൂസിക് അക്കാദമി ഡയറക്ടര്‍ ഫാ. തോമസ് ചക്കലാമട്ടത്ത്, പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദേവൂസ്, പിന്നണി ഗായിക ജ്യോത്സ്ന രാധാകൃഷ്ണന്‍, തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ വിസിറ്റിംഗ് ഫെലോയും കെഎംഎല്ലിന്റെ സീനിയര്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്റുമായ ഡോ. കെ.എ. സ്റ്റീഫന്‍സണ്‍, നടി അന്ന രേഷ്മ രാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ‘കിമു’ എന്ന മാസ്‌കോട്ട് കുട്ടികളെ രസകരവും സംഗീതപരവുമായ പഠനരീതിയിലേക്കു പരിചയപ്പെടുത്തുന്ന ഒരു മികച്ച സുഹൃത്തായി മാറുമെന്നു പ്രതീക്ഷിക്കുന്നതായി അല്‍ഫോന്‍സ് ജോസഫ് പറഞ്ഞു.

Exit mobile version