ഖത്തറിനെ ഒറ്റപ്പെടുത്തി ദ്വീപാക്കിമാറ്റാനുള്ള പദ്ധതിയുമായി സൗദി അറേബ്യ; ത്തര്‍-സൗദി അതിര്‍ത്തിക്ക് കുറുകെ കനാല്‍ നിര്‍മിക്കുന്നു

0
62

ദോഹ: ഇടഞ്ഞുനില്‍ക്കുന്ന ഖത്തറിനെ ഒറ്റപ്പെടുത്തി ദ്വീപാക്കിമാറ്റാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ഖത്തര്‍-സൗദി അതിര്‍ത്തിക്ക് കുറുകെ കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കാനാണ് സൗദിയുടെ ശ്രമമെന്ന് സൗദി പത്രമായ സബ്ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി നിര്‍മിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട ജലപാതയ്ക്ക് സല്‍വ മുതല്‍ ഖോര്‍ അല്‍ ഉദൈദ് വരെ 60 കിലോമീറ്റര്‍ നീളമാണുള്ളത്. ഇതിന് 200 മീറ്റര്‍ വീതിയുണ്ടാവും. വിശാലമായ ജലപാതയിലൂടെ യാത്രാ-ചരക്കു കപ്പലുകള്‍ക്ക് യാത്ര ചെയ്യാനുള്ള സംവിധാനമാണ് സൗദി ആലോചിക്കുന്നത്. കനാലിന്റെ എല്ലാ മേഖലയിലും 15 മുതല്‍ 20 മീറ്റര്‍ വരെ ആഴമുണ്ടാവും. പദ്ധതി സൗദി ഭരണകൂടത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന്റെ കര അതിര്‍ത്തി സൗദിയുമായാണ് പങ്കുവയ്ക്കുന്നത്. 2017 ജൂണ്‍ മുതലാണ് സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. പുതിയ ജലപാത വരുന്നതോടെ ഖത്തറിനു പുറം രാജ്യങ്ങളുമായുള്ള കരമാര്‍ഗം ഇല്ലാതാക്കാനാണ് സൗദി പദ്ധതി.

Leave a Reply