ഖത്വറില്‍ 1826 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു, മൂന്ന് മരണവും.ഇതോടെ മരണം 43 ആയി . മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളുപ്പെടുത്തിയില്ല.ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 60259 കവിഞ്ഞു .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2599 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതോടെ 36036 പേര്‍ക്കാണ് രോഗം ഭേദമായത് .24 മണിക്കൂറിനുള്ളില്‍ 5179 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത് . 24 മണിക്കൂറിനുള്ളില്‍ 20 പേരെയാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു