Pravasimalayaly

ഖത്തറിൽ 410 പേർക്ക് കൂടി കോവിഡ്

ഖത്തർ

ഖത്തറിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 154 ആയി. ഇന്ന് 410 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

426 പേർ കൂടെ ഇന്ന് രോഗമുക്തരായതോടെ ഇതുവരെ 103,023 പേർ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
3406 പേർക്ക് ഇന്ന് കോവിഡ് 19 ടെസ്റ്റ് നടത്തി.
435,584 പേർക്കാണ് രാജ്യത്തു ഇതുവരെ കോവിഡ് 19 ടെസ്റ്റുകൾ നടത്തിയിട്ടുള്ളത്.

ജനങ്ങൾ ശുചിത്വം പാലിക്കണം എന്നും സാനിറ്റെയിസറുകൾ ഉപയോഗിച്ചു വൃത്തിയാക്കണം എന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കുന്ന നിർദേശങ്ങൾ പാലിക്കണം എന്നും അധികൃതർ വ്യക്തമാക്കി.

Exit mobile version