Pravasimalayaly

ഗവര്‍ണര്‍ക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ സമയമില്ല, ഒന്നരമണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ സമയമില്ലെന്നും, ഒന്നരമണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്നും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്നത് തനിക്ക് പറയാന്‍ കഴിയുന്ന കാര്യമല്ല. പ്രത്യേക നിലപാടാണ് അദ്ദേഹം സ്വീകരിച്ചുവരുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് എതിരെ വ്യത്യസ്തമായ പ്രതിഷേധ സ്വരങ്ങള്‍ ഉയരാം. അധികാര സ്ഥാനത്തു ഇരിക്കുന്നവരാണ് അത് ചിന്തിക്കേണ്ടത്. മുഖ്യമന്ത്രി പോകുമ്പോള്‍ വിവിധ രീതികളിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ലേ. പ്രതിഷേധം ഉയരയുമ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുന്നു എന്ന് ഇറങ്ങി നോക്കുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഗവര്‍ണര്‍ എന്തിനാണ് അങ്ങനെ പെരുമാറുന്നത്. സുരക്ഷ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണിത്.ജനാധിപത്യ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പെരുമാറുന്നത്. അതിന്റെ പേരില്‍ അദ്ദേഹം തന്നെ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. കോഴിക്കോട് പൊലീസ് കൂടെ വരേണ്ട എന്ന് പറഞ്ഞത് ഗവര്‍ണറാണ്. അങ്ങനെയുള്ള നിലപാടുകളുടെ അര്‍ത്ഥം എന്താണ്. സുരക്ഷ സി.ആര്‍പിഎഫിന് കൈമാറിയത് വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവന് ഏറ്റവും വലിയ സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. സമാധാനത്തിന്റെ തലവന്‍ എന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ കൊടുക്കുന്നത് ഗവര്‍ണര്‍ക്കാണ്. അത് വേണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്.സിആര്‍പിഎഫ് സുരക്ഷ നല്‍കിയിട്ടുള്ളവരുടെ പേരുകള്‍ മുഖ്യമന്ത്രി വായിച്ചു കേള്‍പ്പിച്ചു. ആര്‍എസ്എസ് പട്ടികയിലാണ് ഇപ്പോള്‍ ഗവര്‍ണര്‍. ആര്‍എസ്എസുകാര്‍ക്ക് കേന്ദ്രഗവണ്‍മെന്റ് ഒരുക്കിയ സുരക്ഷയുടെ കൂടില്‍ ഒതുങ്ങാന്‍ തയ്യാറായി. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൂടില്‍ ഒതുങ്ങാനാണ് ഗവര്‍ണറുടെ ശ്രമം. എന്താണ് സിആര്‍പിഎഫ് നേരിട്ടു കേരളം ഭരിക്കുമോ. നാട്ടില്‍ എഴുതപ്പെട്ട നിയമവ്യവസ്ഥകള്‍ ഉണ്ട്. അതില്‍ നിന്നും വിരുദ്ധമായി ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഏത് അധികാര സ്ഥാനവും വലുതല്ല. ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതില്‍ ചിലതിനു കുറവുണ്ടോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം. പ്രതിഷേധക്കാര്‍ ബാനര്‍ കെട്ടുമ്പോള്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ തെരുവില്‍ ഇറങ്ങി അഴിക്കാന്‍ പറയുന്നത് ഏതു കാലത്താണ് കണ്ടിട്ടുള്ളത്.തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ നേതാക്കള്‍ തെമ്മാടികളാണെന്നും അവര്‍ക്ക്മ

റുപടിയില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ഇത്രയും പേരെ നിയന്ത്രിക്കാന്‍ പൊലീസിനായില്ലേ. രാജ്യത്തെ ഏറ്റവും നല്ല പൊലീസില്‍ ഒന്നാണ് കേരള പൊലീസ്. എന്നാല്‍ എന്ത് കൊണ്ട് അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് രാഷ്ട്രീയ നേതൃത്വമാണ്. തന്റെ വാഹനത്തില്‍ അടിക്കുന്നെങ്കില്‍ തന്നെയും അടിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് 72 വയസുണ്ട്. താന്‍ ആരെയും പേടിക്കില്ല. താന്‍ സുരക്ഷക്ക് കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തം
തീരുമാനമാണത്. 23 പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ എന്തുകൊണ്ട് പോലീസിനായില്ല. മുഖ്യമന്ത്രിയാണെങ്കില്‍ ഈ സുരക്ഷയാണോ നല്‍കുക.ഗവര്‍ണറെ വഴിതടയുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയാണെന്നും ഗവര്‍ണറെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. അഴിമതിക്ക് കൂട്ടുനില്‍ക്കത്ത ഗവര്‍ണറെ അപായപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. കേരള പൊലീസിനെ ആശ്രയിച്ച് നില്‍ക്കേണ്ട ആവശ്യം ഗവര്‍ണര്‍ക്കില്ല. കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Exit mobile version