ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ട്’, ജയിൽ മോചനത്തിൽ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി pmDesk 2 years ago ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വിട്ടയച്ച നളിനി ഉൾപ്പെടെയുള്ളവർ ഇന്നലെ ജയിൽ മോചിതരായിരുന്നു. രാജീവ് ഗാന്ധിയുടെ വധം ഏറെ ദുഃഖകരമായ സംഭവമാണെന്നും അന്ന് തനിക്ക് പക്വതയോ അറിവോ ഉണ്ടായിരുന്നില്ലെന്നും നളിനി പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. ഗാന്ധി കുടുംബത്തെ കാണാൻ മടിയുണ്ടെന്നും ഇവർ പറഞ്ഞു. നളിനി ശ്രീഹരൻ, ആർ പി രവിചന്ദ്രൻ, ശ്രീഹരൻ, ശാന്തൻ, മുരുഗൻ, റോബർട്ട് പയസ് എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം ജയിൽ മോചിതരായത്.മോചന ഉത്തരവ് ജയിലിൽ എത്തിയതോടെയാണ് പ്രതികളെ മോചിപ്പിച്ചത്. ശ്രീലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി. നളിനിയുടെ ഭർത്താവ് മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യേക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞിരുന്നത്.രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ഉൾപ്പെടെ എല്ലാ പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ബി ആർ ഗവായി, ബി വി നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. ഈ വർഷം മെയ് 18 നാണ് കേസിൽ 30 വർഷത്തിലധികം ജയിൽ വാസം അനുഭവിച്ച എ ജി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. Share this: