ഗാസയില്‍ മരണ സംഖ്യ 9000 കവിഞ്ഞു; യുദ്ധത്തിന്റെ കൊടുമുടിയിലാണെന്ന് നെതന്യാഹു

0
36

മാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. മരണ സംഖ്യ ഉയരുമ്പോഴും  ഇസ്രായേല്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 3,760 കുട്ടികളും ഇതുവരെ കൊല്ലപ്പെട്ടു. അതേസമയം 230 വിദേശികളെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. 

 സൈന്യം ഗാസ സിറ്റിയെ വളഞ്ഞുവെന്നും യുദ്ധവുമായി മുന്നോട്ടു പോകുകയാണെന്നും വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു.  യുദ്ധത്തിന്റെ കൊടുമുടിയിലാണുള്ളതെന്നും വിജയങ്ങള്‍ നേടിയെന്നും ഗാസയിലെ ഉള്‍പ്രദേശങ്ങള്‍ കടന്ന് മുന്നേറുകയാണെന്നും ഇസ്രയേല്‍  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 

അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ചെറുക്കുന്ന സാഹചര്യത്തിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലിലേക്ക് പോകുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിച്ചിരുന്നു.  ഇസ്രയേലിന് അടിയന്തര സഹായം നല്‍കുന്നതിനായി പ്രത്യേക ബില്‍ പാസാക്കണമെന്ന് ബ്ലിങ്കന്‍ നേരത്തെ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള യുഎസ് ജനപ്രതിനിധി സഭ ഇസ്രായേലിന് 14.3 ബില്യണ്‍ ഡോളര്‍ സഹായം നല്‍കുന്ന ബില്‍ പാസാക്കി ഒക്ടോബര്‍ 7 ന് ശേഷമുള്ള മൂന്നാമത്തെ ഇസ്രയേല്‍ സന്ദര്‍ശനമാണിത്. 

ഒക്ടോബര്‍ 7-ന് ഹമാസ് ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ 1,400 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടു. 19 സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പറയുന്നു.

Leave a Reply