Pravasimalayaly

ഗൂഗിള്‍ വിജയേട്ടനു സ്നേഹാദരവ് അര്‍പ്പിച്ച് എന്‍എംസിഎയും നോട്ടിംഗ്ഹാം പൗരാവലിയും

നോട്ടിംഗ്ഹാം: യുകെയിലെ ആദ്യമലയാളി കുടിയേറ്റക്കാരനായ ഗൂഗിള്‍ വിജയേട്ടന് നോട്ടിംഗ്ഹാം പൗരാവലിയുടെയും എന്‍എംസിഎയുടേയും പ്രൗഡോജ്വല സ്നേഹാദരവ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ മലയാളികളുടെ ്പ്രിയപ്പെട്ട ഗൂഗിള്‍ വിജയേട്ടന്റെ സപ്തതി ആഘോഷം അതിഗംഭീരമാക്കിയാണ് പ്രവാസികള്‍ വിജയേട്ടനെ ആദരിച്ചത്. ഗൂഗിള്‍ വിജയേട്ടന് ആദരവ് അര്‍പ്പിക്കുന്നതിനായി മധു ഏബ്രഹാം ചീഫ് കോ ഓര്‍ഡനേറ്ററായ സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോഡിനേറ്റര്‍ മാരായ സാവിയോ ജോസ്, ജെയിന്‍ സെബാസ്റ്റിയന്‍, രാജന്‍, ഡിക്സ് ജോര്‍ജ്, മധു സെബാസ്റ്റിയന്‍,കുരുവിള തോമസ എന്നിവരും ക്രമീകരണങ്ങള്‍ക്ക് സഹായവുമായി മുഴുവന്‍ സമയവും രംഗത്തുണ്ടായിരുന്നു. മലയാളികളുടെ കൂട്ടായ്മയക്ക് നോട്ടിംഗ്ഹാമില്‍ കാരണക്കാരനായ പ്രിയപ്പെട്ട വിജയന്‍ ചേട്ടന്‍( ആര്‍.വിജയകുമാര്‍) സപ്തതി ആഘോഷങ്ങള്‍ നോട്ടിംഗ്ഹാം മലയാളി കുടുംബാംഗങ്ങള്‍ അി ഗംഭീരമായാണ് ഞായറാഴ്ച്ച ആഘോഷിച്ചത്. നോട്ടിംഗ്ഹാം മലയാളി കള്‍ച്ചര്‍ അസോസിയേഷന്‍(എന്‍എംസിഎ) ന്റെ സ്ഥാപകന്‍, എന്‍എംസിഎയുടെ മുന്‍ പ്രസിഡന്റ്, പേട്രണ്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള വിജയന്‍ചേട്ടനെ അറിയാത്ത യു.കെ മലയാളികള്‍ വളരെ കുറവാണ്. 1974 മുതല്‍ യുകെയിലെ മലയാളികളുടെ ഓരോ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന വിജയന്‍ചേട്ടന്റെ സപ്തി ആഘോഷം നോട്ടിംഗ്ഹാം പൗരാവലിയും എന്‍എംസിഎയും സംയുക്തമായാണ് നടത്തിയത്. നോട്ടിംഗ്ഹാം എന്‍ജി 11 ബിഎന്‍ഇ വില്ലേജ് റോഡിലെ ക്ലിന്റണ്‍ വില്ലേജ് ഹാളില്‍ അതിഗംഭീരമായ ആഘോഷങ്ങളോടെയാണ് സപ്തതിയുടെ നിറവിലെത്തിയ വിജയേട്ടനെ പ്രവാസികള്‍ സ്വീകരിച്ചത്. വൈകുന്നേരം ആറുമുതല്‍ 10 നടന്ന സപ്തതി ആഘോഷച്ചടങ്ങില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്

Exit mobile version