ഗ്വാളിയാര്‍ രാജാവും രാജിവെച്ചു

0
32

ജ്യോതിരാദിത്യ സിന്ധ്യ എഐസിസിജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജ്യോതിരാദിത്യ സിന്ധ്യ എഐസിസിജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സിന്ധ്യ പ്രതികരിച്ചു. മുംബെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറയും രാജിവച്ചു. ദേശീയ തലത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് രാജിയെന്നാണ് വിവരം. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്‍ കൂട്ട രാജി തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.

Leave a Reply