ചന്തുവിനേക്കാള്‍ കൂടുതല്‍ ഫോട്ടോകള്‍ അപ്പുവിനൊപ്പം;പ്രണവുമായുള്ള ബന്ധത്തെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ…

0
30

ലിസിയുടെയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണിയുടെയും മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെയും സൗഹൃദം ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. പറഞ്ഞ് പറഞ്ഞ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നു വരെയാക്കി അത്. എന്നാല്‍ ഇരുവരും അത് നിഷേധിച്ചതോടെ അത് അവസാനിച്ചു. എങ്കിലും കുട്ടിക്കാലം തൊട്ടു കളിച്ചു വളര്‍ന്ന കട്ട സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചു കല്യാണി ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ മനസു തുറന്നു.

”അച്ഛനും അമ്മയ്ക്കും ഒരുപാട് ഫാന്‍സ് ഉണ്ടെങ്കിലും ഞങ്ങളെ വളര്‍ത്തിയത് സാധാരണക്കാരായാണ്. പഠിക്കുമ്പോള്‍ ചെന്നൈയിലെ സ്‌കൂളില്‍ സെലിബ്രിറ്റി പദവിയൊന്നും ഇല്ലായിരുന്നു. മോഹന്‍ലാലങ്കിളിന്റെയും ഐ.വി. ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറ്റവും അടുപ്പം. അപ്പുവും (പ്രണവ് മോഹന്‍ലാല്‍) അനിയും (അനി ശശി) കീര്‍ത്തിയുമാണ് (കീര്‍ത്തി സുരേഷ്) ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അപ്പു അന്ന് ഊട്ടിയിലാണ് പഠിക്കുന്നത്.

അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്. എനിക്ക് അപ്പു സഹോദരനെപ്പോലെയാണ്. സ്വന്തം അനിയന്‍ ചന്തുവിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഫോട്ടോ എടുത്തിട്ടുള്ളത് അവനൊപ്പമാകും. വലുതായപ്പോള്‍ അപ്പു ചെന്നൈയിലെത്തി. അപ്പോള്‍ എല്ലാവരെയും കസിനാണെന്നാണ് പരിചയപ്പെടുത്തിയത്. അച്ഛയുടെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ ബുദ്ധിമുട്ടല്ലേ. അനി ഞങ്ങളുടെയിടയിലെ മുതിര്‍ന്ന ആളാണ്. ഭയങ്കര ടാലന്റഡ്. അച്ഛന്റെ എട്ട് സിനിമകളില്‍ അനി അസിസ്റ്റന്റായി. ഇപ്പോള്‍ സ്വന്തമായി സിനിമ ചെയ്യാന്‍ പോകുന്നു. ഉറപ്പാണ്, ആ സിനിമയില്‍ എന്തെങ്കിലും അദ്ഭുതം ഉണ്ടാകും.” കല്യാണി പറയുന്നു.

Leave a Reply