Pravasimalayaly

ചിന്താ ജെറോമിന്റെ ശമ്പളം 50000ല്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി, ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക നല്‍കും

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു. 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. നിലവില്‍ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്താ ജെറോമാണ്. ചുമതലയേറ്റതു മുതലുള്ള  കുടിശ്ശിക അടക്കമാകും നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശമ്പള വര്‍ധന.

അതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുശ്ശിക നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോള്‍ നിലവിലെ ചെയര്‍മാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്.

Exit mobile version