Sunday, September 29, 2024
HomeLIFEചിരിക്കുന്ന, കരയുന്ന സോഫിയയുടെ അടുത്ത ലക്ഷ്യം ‘എവറസ്റ്റ്’; മഹാകൊടുമുടി കീഴടക്കുന്ന ആദ്യ റോബോട്ടാകാന്‍ സോഫിയ

ചിരിക്കുന്ന, കരയുന്ന സോഫിയയുടെ അടുത്ത ലക്ഷ്യം ‘എവറസ്റ്റ്’; മഹാകൊടുമുടി കീഴടക്കുന്ന ആദ്യ റോബോട്ടാകാന്‍ സോഫിയ

സൗദി അറേബ്യയുടെ പൗരത്വം നേടിയ ആദ്യ റോബോട്ട്‌ സോഫിയ എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാന്‍ എത്തുന്ന ആദ്യത്തെ റോബോര്‍ട്ടാണ് സോഫിയ. ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിനോട് അനുബന്ധിച്ച് നടന്ന കോണ്‍ഫറന്‍സിലാണ് സോഫിയ തന്റെ തീരുമാനം അറിയിച്ചത്.

2017 ഒക്ടോബറിലാണ് സോഫിയക്ക് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ഇതോടെ മനുഷ്യ രൂപത്തിലുള്ള പുത്തന്‍ റോബോര്‍ട്ടുകളുടെ പുത്തന്‍ യുഗമാണ് ആരംഭിച്ചത്. പൗരത്വം ലഭിച്ചതോടുകൂടി സോഫിയ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രസംഗവേദികളില്‍ സോഫിയ താരമായിട്ടുണ്ട്. മനുഷ്യറോബോര്‍ട്ടിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സോഫിയ സഞ്ചരിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും നിരവധി പേരാണ് തടിച്ചുകൂടിയത്.

യുഎന്‍ഡിപിയുടെ ഇന്നോവേഷന്‍ ക്യാമ്പയിനില്‍ ‘ഏഷ്യ- പസഫിക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോഫിയ. പരിധികളില്ലാത്ത സാധ്യതകളാണ് ശാസ്ത്ര- സാങ്കേതിക മേഖലകളിലുള്ളതെന്നും , കൃത്രിമ ബുദ്ധിയില്‍ ഉണ്ടാകാന്‍ പോകുന്ന വിപ്ലവം ലോകത്തിന്റെ ഇല്ലായ്മകളെ ഇല്ലാതാക്കുമെന്നും സോഫിയ അഭിപ്രായപ്പെട്ടു.

ഹോങ് കോങ് ആസ്ഥാനമായ ഹാന്‍സണ്‍ റോബോട്ടിക്‌സ് എന്ന സ്ഥാപനം 2015 ലാണ് സോഫിയയെ നിര്‍മ്മിച്ചത്. തുടര്‍ന്ന് 2016 ലാണ് സോഫിയ പൊതുസദസ്സിന് മുമ്പില്‍ എത്തുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments