Pravasimalayaly

ചൂടുവെള്ളം ശീലമാക്കാം : ഗുണങ്ങൾ ഇവയൊക്കെയാണ്

ശീതളപാനീയങ്ങൾ ശീലമാക്കിയവരാണ് നമ്മളെല്ലാവരും. എന്നാൽ ചെറുചൂടുവെള്ളം ശീലമാക്കിയാൽ കിട്ടുന്ന ഗുണങ്ങൾ വളരെയേറെയാണ്.

  1. അമിതഭാരം കുറയ്‌ക്കാം

രാവിലെ കാപ്പിയ്ക്കും ചായക്കും പകരം ചെറു ചൂടുവെള്ളത്തിൽ തേനോ നാരങ്ങാനീരോ ചേർത്ത് കുടിച്ചാൽ ശരീരഭാരം കുറയും. ചൂടുവെള്ളം ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ അലിയിക്കുന്നു.

  1. ദഹനത്തിനും ശോധനത്തിനും

ആഹാരശേഷം ചൂടുവെള്ളം കുടിച്ചാൽ കൊഴുപ്പടങ്ങിയ പദാർത്ഥങ്ങൾ കട്ടിയാകുന്നത് തടയും. ഇത്h ശരിയായ ദഹനവും ശോധനയും ഉറപ്പാക്കുന്നു.

  1. സൗന്ദര്യം നിലനിർത്താൻ

ചൂടുവെള്ളം കുടിയ്ക്കുമ്പോൾ ശരീര താപനില കൂടുകയും വിയർപ്പ് ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുന്നു. വിയർക്കുമ്പോൾ ചർമ്മത്തിലെ ഹാനികരമായ രാസവസ്തുക്കൾ പുറന്തള്ളപ്പെടും. കൂടാതെ ചർമ്മത്തിന്റ വരൾച്ചയും ഒഴിവാക്കുന്നു. ചർമ്മത്തിലെ അഴുക്കും പൊടിപടലങ്ങളും പോകുന്നത് മുഖക്കുരു ഇല്ലാതാക്കാൻ കാരണമാവുന്നു.

  1. ചൂടുവെള്ളം കുടിയ്ക്കുന്നത് ശിരോചർമ്മത്തിന് ഗുണകരമാവുകയും തലമുടിയ്ക്ക് ആരോഗ്യവും തിളക്കവും നൽകുമെന്നും താരൻ ഇല്ലാതാക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

5 രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിയ്ക്കുന്നത് മലബന്ധം ഉണ്ടാവുന്നത് തടയും. ശരീരത്തിൽ ജലാംശം ഇല്ലാതെg വന്നാലാണ് മലബന്ധം ഉണ്ടാവുക.

6 ആർത്തവ സമയത്ത് അടിവയറ്റിലെ പേശികൾ വലിഞ്ഞുമുറുകി ഉണ്ടാവുന്ന വേദന ചൂടുവെള്ളം കുടിക്കുമ്പോൾ കുറയും. ചൂടുവെള്ളം പേശികളുടെ അയവിനെ സഹായിക്കുന്നു.

7 ത്വക്കിന് സംരക്ഷണം നൽകുന്നു

ത്വക്കിൽ ഫ്രീറാഡിക്കലുകൾ ഉണ്ടാവുന്നത് ചൂടുവെള്ളം തടയുന്നു. ശരീരത്തിന് വേണ്ട പോഷകങ്ങളെ ആഗീകരണം ചെയ്യാനും സഹായിക്കുന്നു.

മൂഡ് വ്യതിയാനം , ഏകാഗ്രത, ഓർമ്മക്കുറവ്, തലവേദന എന്നിവയ്ക്ക് നല്ലതാണ് ചൂടുവെള്ളം. കഫം ഇളകി പോരുവാനും തൊണ്ടയിലെ അസ്വസ്‌ഥതകൾ ഉണ്ടാവാതിരിക്കുവാനും ചൂടുവെള്ളം സഹായിക്കുന്നു

Exit mobile version