Pravasimalayaly

ചെന്നൈയ്ക്ക് തിരിച്ചടി; കേദാര്‍ ജാദവിന് ഐപിഎല്ലില്‍ കളിക്കാനാകില്ല

11-ാം ഐപിഎല്‍ എഡിഷനില്‍ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ തുടക്കമിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. ചെന്നൈ താരം കേദാര്‍ ജാദവിന് ഇനിയുള്ള ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പിന്‍ തുട ഞരമ്പിന് പരിക്കേറ്റതിനാലാണ് ജാദവിന്റെ ഇനിയുള്ള മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാകുന്നത്. വിദഗ്ദമായ വൈദ്യ പരിശോദനയില്‍ രണ്ടാഴ്ചത്തേക്ക് താരത്തിന് പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കു ശേഷം കളിക്കാനാകുമോ എന്നതും സംശയമാണ്. വേദന കടിച്ചമർത്തി ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്ത ജാദവ് 22 പന്തിൽ 24 റൺസ് നേടി ചെന്നൈയെ വിജയത്തിലെത്തിച്ചിരുന്നു. കേദാര്‍ ജാദവിന് പകരം മധ്യനിരയിലേക്ക് ആരെയാകും ചെന്നൈ കൊണ്ടുവരിക എന്ന് അറിയിച്ചിട്ടില്ല.

Exit mobile version