ചെമ്മീന്‍ വട, കാബേജ് വട, സ്വീറ്റ് വട

0
59
 ചെമ്മീന്‍ വട
ചേര്‍ക്കേണ്ടവിഭവങ്ങള്‍
കടലപ്പരിപ്പ് –    അരക്കിലോ,
മുളകുപൊടി –    2 ടീസ്പൂണ്‍
കറിവേപ്പില –     2 അല്ലി,
പൊടിയായി അരിഞ്ഞ ഉള്ളി –     10 എണ്ണം
ചെമ്മീന്‍ –     25 എണ്ണം,
എണ്ണ, ഉപ്പ് –     ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. വെള്ളം കളഞ്ഞ് തരിയായി അരയ്ക്കുക. ഉപ്പ് ചേര്‍ത്തിളക്കുക. ഇതിലേക്ക് ഉള്ളി, മുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മാവ് കുറേശെ എടുത്ത് വടയുടെ രൂപത്തിലാക്കുക. ചെമ്മീന്‍ അല്പം ഉപ്പിട്ട് ചെറുതായി തിളപ്പിക്കുക. ഓരോ വടയിലും ഒരു ചെമ്മീന്‍ ചേര്‍ത്ത് വടയുടെ ആകൃതിയിലാക്കി വറുത്തെടുക്കുക.

കാബേജ് വട
ചേര്‍ക്കേണ്ടവിഭവങ്ങള്‍
പൊടിയായി അരിഞ്ഞ കാബേജ് –     1 കപ്പ്
പൊടിയായി അരിഞ്ഞ പച്ചമുളക് –     2 എണ്ണം
പൊടിയായി അരിഞ്ഞ സവാള –     1
പൊടിയായി അരിഞ്ഞ മല്ലിയില –     2 ടേബിള്‍ സ്പൂണ്‍
ഉഴുന്നരച്ചത് –     2 കപ്പ്
എണ്ണ, ഉപ്പ് –     പാകത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ കാബേജ്, പച്ചമുളക്, മല്ലിയില, സവാള, ഉഴുന്നരച്ചത്, ഉപ്പ് എന്നിവയെടുത്ത് വെള്ളം തളിച്ച് മാവ് തയാറാക്കുക. കൈയില്‍ എണ്ണ തടവി കുറേശേ മാവെടുത്ത് വടയുടെ ആകൃതിയിലാക്കി മധ്യത്തില്‍ കുഴിയുണ്ടാക്കി എണ്ണയില്‍വറുക്കുക.

സ്വീറ്റ് വട
ചേര്‍ക്കേണ്ടവിഭവങ്ങള്‍
ഉഴുന്ന് –    ഒരു കപ്പ്
ഏത്തപ്പഴം –    1
പഞ്ചസാര      3 ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ്      ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഉഴുന്ന് കുതിര്‍ത്തശേഷം ഏത്തപ്പഴം ചേര്‍ത്തരയ്ക്കുക. നല്ല മയമാകുമ്പോള്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വടയുടെ വലിപ്പത്തില്‍ എടുത്ത് എണ്ണയില്‍ വറുത്തുകോരുക.

Leave a Reply