ചേലക്കരയില്‍ ചേലോടെ മുന്നേറി യു ആര്‍ പ്രദീപ്; ഇത് ചെങ്കോട്ടയെന്ന് പ്രതികരണവുമായി കെ രാധാകൃഷ്ണന്‍:വിജയം ഉറപ്പിച്ചു ഇടതുപക്ഷം

0
48

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രതികരണവുമായി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പന്‍ കുതിപ്പ് നടത്തുമ്പോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം. പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നത്. ചേലക്കരയില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

Leave a Reply