ന്യൂഡല്‍ഹി: ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ് പ്രദേശമാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു.ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോര്‍ട്ട്. ഇതിന്റെ പ്രകമ്പനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, ഡല്‍ഹിയിലും പ്രകമ്പനം
