കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനയെ വീണ്ടും പരിഹസിച്ച് ഡൊണാൾഡ് ട്രംപ്. വുഹാൻ വൈറസെന്ന് മുൻപ് പരിഹസിച്ച ട്രംപ് ഇപ്പോൾ ചൈനയിലെ ആയോധനകലയായ കുങ് ഫു വിനോട് ചേർന്ന് “കുങ്-ഫ്ലൂ” എന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. ഇത് കൂടാതെ പത്തൊൻപതോളം മറ്റു പേരുകൾ കൂടി നൽകാൻ കഴിയുമെന്ന് ഒക്ലഹോമയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്ക് ഇടെ ട്രംപ് പറഞ്ഞു.
കൊറോണ വൈറസിന്റെ ആദ്യ ഘട്ടം മുതൽ തന്നെ രൂക്ഷമായ വിമർശനമായിരുന്നു ട്രംപ് തൊടുത്തുവിട്ടത്.
ഏറ്റവുമധികം രോഗികളും മരണ നിരക്കും രേഖപ്പെടുത്തിയ അമേരിക്കയിൽ കനത്ത സാമ്പത്തിക-സാമൂഹിക ആഘാതമാണ് കോവിഡ് 19 ഉണ്ടാക്കിയത്. 2330578 പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചത്. 121980 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.