Pravasimalayaly

ചൈനയ്ക്ക് വേണ്ടി WHO കുഴലൂത്ത് നടത്തുന്നു : ഡൊണാൾഡ് ട്രംപ്

ന്യൂ യോർക്ക്

ചൈനയ്ക്ക് വേണ്ടി ലോകാരോഗ്യ സംഘടനാ കുഴലൂത്ത് നടത്തുന്നുവെന്ന രൂക്ഷമായ ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. കോവിഡിന്റെ ആദ്യകാല വ്യാപനം സംബന്ധിച്ച് ചൈനയും ലോകാരോഗ്യ സംഘടനയും വിവരങ്ങൾ മൂടി വെച്ചുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇത് അന്വേഷിക്കാൻ അമേരിക്ക ഏജൻസിയെ ഏർപ്പാടാക്കിയെന്നും ട്രംപ് അറിയിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ അമേരിക്കയെ സംഘടനാ വഞ്ചിച്ചു എന്നാണ് ട്രംപ് ആരോപിക്കുന്നത്.

Exit mobile version