Pravasimalayaly

ചോദ്യങ്ങൾക്ക് നടുവിൽ കേരള പി എസ് സി

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിന്റെ അന്വേഷണ വേളയിൽ പ്രതികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകി എന്ന തരത്തിലുള്ള വാർത്തകൾ വരികയും വലിയ വിവാദം ആവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയെറ്റിലെ ഉന്നത ഉദ്യോഗസ്‌ഥർ നടത്തുന്ന പി എസ് സി കോച്ചിംഗ് സ്‌ഥാപനത്തെ ചുറ്റിപ്പറ്റി സംശയങ്ങൾ ഉടലെടുക്കുന്നത്. ഇവരിൽ നിന്നും രേഖകളും പണവും വിജിലൻസ് റെയിഡിൽ പിടിച്ചെടുത്തു. ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതുകയാണ് ഈടാക്കിയിരുന്നത്. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും നടത്തിപ്പിലെ ക്രമക്കേടുകളും പി എസ് സി യുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചിരിക്കുകയാണ്.

Exit mobile version