ജഡ്ജി നിയമനം കുടുംബകാര്യമല്ല; സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ് കളഞ്ഞു: ജസ്റ്റിസ് കെമാല്‍ പാഷ

0
17

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമന രീതിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്നും നിയമനം കുടുംബസ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും കെമാല്‍ പാഷ പറഞ്ഞു. വിരമിക്കലിന്റെ ഭാഗമായുള്ള യോഗത്തിലാണ് കെമാല്‍ പാഷ വിമര്‍ശനമുന്നയിച്ചത്.

സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ് കളഞ്ഞു. കൊളീജിയം നിര്‍ദേശിച്ചിരിക്കുന്ന പട്ടികയിലുള്ളത് ജഡ്ജിമാരുടെ ബന്ധുക്കളാണ്. ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ ആ സ്ഥാനത്തിന് യോഗ്യരല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കാതിരിക്കുക. അങ്ങനെ ഏറ്റെടുത്താല്‍ തന്നെ മൂന്ന് വര്‍ഷത്തെ ഇടവേള നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply