Pravasimalayaly

ജനത കർഫ്യു : കാരണങ്ങൾ ഇവയെല്ലാം?

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യുവിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ആവുന്നതിനിടെ അതിന്റെ കാരണങ്ങൾ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അത് ഇവയൊക്കെയാണ്

ചോദ്യം:- എന്തിനാണ് ഈ ഞായറാഴ്ച്ച മാത്രം ജനതാ കർഫ്യൂ മറ്റുള്ള ദിവസങ്ങളിൽ കൊറോണ വരില്ലേ????…

ഉത്തരം:- ഇതിനെ Test bed എന്ന് പറയും… ഈ ഞായറാഴ്ച:-

  1. ജനങ്ങളുടെ പ്രതികരണം.
  2. ഒരു ദിവസത്തെ കർഫൂവിലൂടെ യുള്ള
    സാമ്പത്തിക ഇടിവ്.
  3. ആരോഗ്യ രംഗത്തെ കൺട്രോൾ.
  4. ആ ദിവസത്തെ കോവിഡ് ബാധിതരുടെ
    എണ്ണം.
  5. 7 മണി മുതൽ രാത്രി 9 മണി വരെ എന്നാൽ
    തത്വത്തിൽ 24 മണിക്കൂർ തന്നെയാണ്.
  6. ഒരു ദിവസത്തെ ആരോഗ്യ
    അടിയന്തിരാവസ്ഥ …
    ഈ കാര്യങ്ങളൊക്കെ അനലൈസ് ചെയ്തിട്ടു വേണം ഇനിയെന്ത് എന്ന് കേന്ദ്ര സർക്കാരിന് തീരുമാനിക്കാൻ.-

ഞായറാഴ്ച അവധി ദിവസമാണ്
നാളെയോ മറ്റന്നാളോ വച്ചാൽ ജനങ്ങൾ പരിഭ്രാന്തരാകും ..
ഒരുമിച്ച് സാധനങ്ങൾ വാങ്ങുകയും രാജ്യത്ത് ക്ഷാമം ഉണ്ടാകുകയും ചെയ്യും.
രണ്ട് ദിവസത്തെ സമയം കൊണ്ട് ജനങ്ങൾക്ക് തയ്യാറാകാനുള്ള അവസരവും വരും..

ഞായറാഴ്ച ആരും പുറത്തിറങ്ങരുത് എന്ന് പറഞ്ഞതിനെ മോക്ക്ഡ്രിൽ എന്നാണ് ഡോക്ടർമാർ വിശേഷിപ്പിച്ചത്. സാഹചര്യം മോശമായാൽ വരാൻ പോകുന്ന കർഫ്യൂവിന്റെ റിഹേഴ്സൽ . ജനതയുടെ ഉത്തരവാദിത്ത ബോധം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇത്. ഈ രാജ്യത്ത് മാത്രമല്ല ഇതൊന്നും നടക്കുന്നത് എന്നും വിദഗ്ദ്ധരായ ഡോക്ടർമാർ പറയുന്നു.

ഇതൊക്കെ പുച്ഛിച്ചു തള്ളി രാഷ്ട്രീയ നിലപാട് എടുക്കാം ഒരു ദിവസം ഞായറാഴ്ച രാത്രി കൊറോണ ഓടിപ്പോകുമോ എന്ന മണ്ടത്തരം കണ്ണാടിക്ക് മുന്നിൽ നിന്ന് ചോദിച്ച് , സ്വയം കയ്യടിച്ച് സംതൃപ്തി നേടണം. ഗൂഗിളിലൊന്ന് പരതിയാൽ അറിയാം ചൈനയടക്കം രാജ്യങ്ങൾ എന്തൊക്കെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്.

പരിഹസിച്ചു തീർന്നതിനു ശേഷം ഒന്നു ചുറ്റും നോക്കുക..!

അച്ഛൻ, അമ്മ, ഭാര്യ, മക്കൾ മുതൽ എല്ലാവരും സുരക്ഷിതരാണെന്ന തോന്നലുണ്ടെങ്കിൽ വെറുതെ ഇറ്റലി, ചൈന എന്നിവിടങ്ങളിൽ സംഭവിച്ചതെന്താണെന്ന് ചിന്തിക്കുക..!

സ്വയം ഉണരുക, സ്വയം രക്ഷിക്കുക അതോടൊപ്പം സഹജീവികളെയും…
ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുക..!

“ജനതാ കർഫ്യൂ”
22- മാർച്ച് – 7.00AM To 9.00PM

Exit mobile version