ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു. സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിനെ തുടർന്നാണ് രാജി. 2014 ലാണ് കശ്മീരിൽ ബിജെപി-പിഡിപി സർക്കാർ അധികാരത്തിലേറിയത്.
കത്വ സംഭവത്തെ തുടർന്ന് ജമ്മു സർക്കാരിൽ നിന്ന് ബിജെപി മന്ത്രിമാരെ പിൻവലിച്ചിരുന്നു. കശ്മീരിൽ വിഘടനവാദം ശക്തിപ്രാപിച്ചെന്ന് ആരോപിച്ചാണ് സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചത്. ബിജെപി ദേശീയ സെക്രട്ടറി രാംമാധവാണ് പിന്തുണ പിൻവലിക്കുന്ന കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത.്