ജയിലില്‍ ആകാശ് തില്ലങ്കേരിയുടെ അക്രമം; അസിസ്റ്റന്റ് ജയിലറെ മര്‍ദിച്ചു

0
103

തൃശൂര്‍: കാപ്പ ചുമത്തി ജയിലില്‍ അടച്ച ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍ അക്രമം അഴിച്ചുവിട്ടു. ജയിലറെ മര്‍ദിച്ചു. സെല്ലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ഇയാള്‍ അസിസ്റ്റന്റ് ജയിലര്‍ രാഹുലിനെ മര്‍ദിച്ചത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആകാശിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്.

മറ്റു കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആകാശ് പ്രതിയായത്. തുടര്‍ന്ന് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

Leave a Reply