ജാക്വെലിനെ പുറകിലിരുത്തി ലഡാക്കിലൂടെ സല്‍മാന്‍ ഖാന്റ ബുള്ളറ്റ് യാത്ര, വീഡിയോ വൈറല്‍

0
35

റേസ് 3 ടീം രണ്ട് ദിവസം കശ്മീരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ലേയിലും ലഡാക്കിലും ചിത്രീകരണത്തിനായി പുറപ്പെട്ടതാണ് ഇപ്പോള്‍ വാര്‍ത്തളില്‍ മഴുവനും.മോട്ടോ സൈക്കിളിലും ജീപ്പുകളിലുമായാണ് സംഘം യാത്ര തിരിച്ചത്. സല്‍മാന്‍ ഖാനും ജാക്വിലിനും ആണ് ഒരു ബുള്ളറ്റില്‍ യാത്ര ചെയ്തത്. നിര്‍മ്മാതാവ് രമേഷ് തൗരാനിയും സംവിധായകന്‍ റെമോ ഡിസൂസയും മറ്റൊരു ബുള്ളറ്റിലും പിന്നാലെയുണ്ട്. യാത്രയുടെ വീഡിയോ നടി പകര്‍ത്തിയിട്ടുണ്ട്.

നേരത്തേ ചിത്രീകരണത്തിനിടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പരുക്കേറ്റിരുന്നു. കണ്ണിനാണ് നടിക്ക് പരുക്ക് പറ്റിയത്. ചിത്രത്തിന് വേണ്ടി സ്‌ക്വാഷ് കളിക്കുന്നതിനിടെയായിരുന്നു നടിക്ക് പരുക്കേറ്റത്. ബോള്‍ ശക്തിയായി കണ്ണില്‍ വന്ന് പതിക്കുകയായിരുന്നു. കണ്ണിന് പരുക്കേറ്റ് ഉടനെ കണ്ണില്‍ നിന്ന് അമിതമായ രീതിയില്‍ രക്തം ഒഴുകി. പിന്നീട് ചികിത്സയ്ക്ക് ശേഷം നടി വീണ്ടും ഷൂട്ടിങ്ങിനെത്തുകയായിരുന്നു.

Leave a Reply