ജിയോയുടെ സ്പീഡ് കുത്തനെ കുറഞ്ഞു : ട്രായ്

0
69
ജിയോ 4ജിയുടെ വേഗത കുത്തനെ കുറഞ്ഞെന്ന് ട്രായ്. അതേ സമയം എയർടെൽ 4ജിയിൽ ഉപഭോക്താവിന് നൽകുന്ന വേഗത നിലനിർത്തുന്നുണ്ട്.

ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോർട്ട് ചെയ്യാൻ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നൽകുന്നുണ്ട്. രാജ്യത്തെ വിവിധ സർക്കിളുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ട്രായിക്ക് ഇതിലൂടെ ലഭിക്കും. ഈ റിപ്പോർട്ടുകൾ ട്രായിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതിൽ നിന്നാണ് ഇക്കാര്യം പുറത്തുവന്നത്.

ട്രായിക്കു വിവിധ സർക്കിളുകളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ജിയോ 4ജിയുടെ വേഗം ഓരോ മാസവും കുത്തനെ താഴോട്ടാണ്.രണ്ടു മാസത്തിനിടെ ജിയോ വേഗം 33 ശതമാനമാണ് ഇടിഞ്ഞത്. ജിയോ വേഗം കുറഞ്ഞപ്പോൾ എയർടെലും വോഡഫോണും ഐഡിയയും 4ജി വേഗം നിലനിർത്തി.

Leave a Reply