ജിയോയുടെ 299 രൂപയുടെ പ്ലാനിനെ കടത്തിവെട്ടാൻ പുത്തൻ പ്ലാൻ അവതരിപ്പിച്ച വോഡഫോണും എയർടെല്ലും. ജിയോയുടെ 299 രൂപയുടെ ഡാറ്റാ പ്ലാനിൽ 28 ദിവസത്തേക്ക് ദിവസേന മൂന്ന് ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുമാണ് ഓഫർ ചെയ്യുന്നത്. ഈ പ്ലാനിനെ മറികടക്കാൻ 255 രൂപയുടെ ഓഫറാണ് വോഡഫോൺ അവതരിപ്പിച്ചിരിക്കുന്നത്. എയർടെല്ല് 249 രൂപയുടെ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്.
255 രൂപയുടെ റീചാർജ്ജിൽ ദിവസേന 2 ജിബി ഡാറ്റ നൽകുന്ന പുതിയ പ്ലാനാണ് വൊഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്കാണ് ഈ പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോൾ, എസ്ടിഡി, റോമിംഗ് കോളുകൾ എന്നിവയെല്ലാം ഇതിനൊപ്പം സൗജന്യമാണ്. തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമെ ഈ പ്ലാൻ ലഭ്യമാവൂ. മാത്രമല്ല സൗജന്യ വോയ്‌സ് കോൾ പരിധി ദിവസം 250 മിനിറ്റും ആഴ്ചയിൽ 1000 മിനിറ്റുമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ദിവസേന 100 സൗജന്യ എസ്എംഎസുകളും ലഭ്യമാകും.
249 രൂപയുടെ ഡാറ്റാ പ്ലാനിലാണ് എയർടെൽ 2 ജിബി പ്രതിദിന ഡാറ്റ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോൾ സൗകര്യവും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഇതിൽ ലഭ്യമാണ്.