ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര ഇടപെടൽ ഭരണഘടനാ വിരുദ്ധം ; ഇംപീച്ച്മെന്റ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമല്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ

0
33

ന്യൂഡല്‍ഹി : ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഭരണഘടനാപരമായി തെറ്റാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ജെ ചെലമേശ്വര്‍. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിക്കാതിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഗൗരവതരമാണെന്നും ചെലമേശ്വര്‍ ആരോപിച്ചു. നിയമന വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡല്‍ഹിയില്‍ ജനാധിപത്യത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കേസുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് കോടതിയുടെ കീഴ് വഴക്കം പാലിക്കുന്നില്ല. ഇതില്‍ സീനിയര്‍, ജൂനിയര്‍ എന്ന പ്രശ്‌നമല്ല. സുപ്രീംകോടതിയില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ കേസുകള്‍ കൈമാറുന്നത് ശരിയായ രീതിയിലല്ല. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്ത് കേസിലെ വിധി ഒരു വര്‍ഷം വൈകിച്ചത് കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു.
കേ​സു​ക​ൾ വി​വി​ധ ബെ​ഞ്ചു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചു​ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം കാ​ട്ട​ണം. ചീ​ഫ് ജ​സ്റ്റീ​സാ​ണ് മാ​സ്റ്റ​ർ ഓ​ഫ് റോ​സ്റ്റ​ർ. അ​ദ്ദേ​ഹ​ത്തി​ന് അ​തി​നു​ള്ള അ​ധി​കാ​​രമു​ണ്ടെ​ന്ന​തി​ലും സം​ശ​യ​മി​ല്ല. കേ​സു​ക​ളി​ൽ ബെ​ഞ്ചു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ചീ​ഫ് ജ​സ്റ്റീ​സി​നാ​ണ്. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്ഥ​യി​ൽ എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും ചി​ല ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ധി​കാ​​രമു​ള്ള​തു​കൊ​ണ്ടു​മാ​ത്ര​മ​ല്ല, അ​ത് ജ​ന​ങ്ങ​ളു​ടെ നന്മയ്ക്കായി ഉ​പ​യോ​ഗി​ക്കേ​ണ്ട​തുമാണ്. അ​ധി​കാ​ര​മു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ അ​ത് വെ​റു​തെ പ്ര​യോ​ഗി​ക്കാ​ൻ ശ്രമിക്കരുത്- ചെ​ല​മേ​ശ്വ​ർ പ​റ​ഞ്ഞു.

സുപ്രധാന കേസുകളെല്ലാം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണല്ലോ പരി​ഗണിക്കുന്നതെന്ന ചോദ്യത്തിന്, അദ്ദേഹത്തിന് ഒറ്റയ്ക്ക് അതെല്ലാം കൈകാര്യം ചെയ്യാമെന്നുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ അതാണ് നല്ലതെന്ന് ചെലമേശ്വർ പറഞ്ഞു. അതിൽ പരാതിയില്ല. ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയതിന്റെ പേരിൽ ജസ്റ്റിസ് രഞ്ജൻ‌ ​ഗൊ​ഗോയിയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്യാതിരിക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെയെങ്കിൽ താനും ജഡ്ജിമാരായ രഞ്ജൻ ​ഗൊ​ഗോയിയും മദൻ ബി ലോകൂറും കുര്യൻജോസഫും വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തെയും അദ്ദേഹം വിമർശിച്ചു. ഇം​പീ​ച്ച്മെ​ന്‍റ് എ​ന്ന​ത് എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കു​മു​ള്ള പ​രി​ഹാ​ര​മ​ല്ല.  എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും ഇം​പീ​ച്ച്മെ​ന്‍റ് പ​രി​ഹാ​ര​മ​ല്ലെ​ങ്കി​ലും അ​ത്ത​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തുണ്ട്.  സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ്ഥാ​ന​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്നും ​ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ വ്യക്തമാക്കി.

Leave a Reply