Pravasimalayaly

ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറയും

രാജ്യാന്തര വിപണിയില്‍ ക്രൂഡോയലിനു വില കുറയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുകയാണെന്നും ഇതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതിവിഹിതം ഒഴിവാക്കി വില കുറയ്ക്കന്‍ വഴിയൊരുക്കുന്നത്.
സംസ്ഥാനത്തിന്റെ ഈ നടപടി കേന്ദ്രത്തിനൊരു സന്ദേശമാണ്. കേരളത്തിന്റെ മാതൃക പിന്തടര്‍ന്നു ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം തയാറാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്ധനവിലയിലുള്ള നികുതി കുറയ്ക്കുമ്പോള്‍ കോരളത്തിന് 509 കോടി രൂപയുടെ നഷ്ടമാണു ഉണ്ടാകുന്നത്. കേന്ദ്രത്തിന്റെ കണ്ണു തുറപ്പിക്കുമെങ്കില്‍ ഭാരിച്ച ഈ നഷ്ടം സഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്.
നിലവില്‍ സംസ്ഥാനത്ത് പെട്രോളിന് 32.02 ശതമാനവും ഡീസലിന് 25.58 ശതമാനവുമാണു നികുതി ഈടാക്കുന്നത്. അതായത് പെട്രോളിനു 19.22 രൂപയും ഡീസലിന് 15.35 രൂപയും. ജൂണ്‍ ഒന്നു മുതല്‍ ഇതു യഥാക്രമം 18.22 രൂപയും 14.35 രൂപയുമായി കുറയും

Exit mobile version