Pravasimalayaly

ജൂലൈ 2 ന്റെ പ്രത്യേകതകൾ

   *Date: 02:07:2020*

ഇന്ന് 2020 ജൂലൈ 2 (1195 മിഥുനം 18 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 2 വർഷത്തിലെ 183 (അധിവർഷത്തിൽ 184)-ാം ദിനമാണ്

🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻

💠ലോക യു‌ എഫ് ‌ഒ (UFO) ദിനം

💠ലോക അലർജി വാരം

💠ലോക കായിക പത്രപ്രവർത്തകരുടെ ദിനം

💠ലോക വാട്ടർ കളർ മാസം

💠പോലീസ് ദിനം (അസർബൈജാൻ)

💠പതാക ദിനം (കുറകാവോ)

💠ദേശീയ അനിസെറ്റ് ദിനം

💠ദേശീയ ഞാൻ മറന്ന ദിവസം (National I Forgot Day)

💠നയതന്ത്ര സേവനത്തിന്റെ ദിവസം (കസാക്കിസ്ഥാൻ)

💠പ്ലാസ്റ്റിക് ഫ്രീ ജൂലൈ

🌹ചരിത്ര സംഭവങ്ങൾ🌹 🔻🔻🔻

🌐1698 – തോമസ് സേവേരി ആദ്യത്തെ സ്റ്റീം എഞ്ചിന് പേറ്റന്റ് നൽകി.

🌐1890 – യുഎസ് കോൺഗ്രസ് ഷെർമാൻ ആന്റിട്രസ്റ്റ് ആക്റ്റ് പാസാക്കി.

🌐1897 – ബ്രിട്ടീഷ്-ഇറ്റാലിയൻ എഞ്ചിനീയർ ഗുഗ്ലിയൽമോ മാർക്കോണി ലണ്ടനിൽ റേഡിയോയ്ക്ക് പേറ്റന്റ് നേടി.

🌐1966 – ഫ്രാൻസ് പസഫിക്കിൽ മൊറോറോ അറ്റോളിൽ ആദ്യത്തെ ആണവായുധ പരീക്ഷണം നടത്തി.

🌐1990 – മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 1426 പേർ കൊല്ലപ്പെട്ടു.

🌐2001 – അബിയോകോർ സ്വയം അടങ്ങിയിരിക്കുന്ന കൃത്രിമ ഹൃദയം ആദ്യമായി ഇംപ്ലാന്റ് ചെയ്തു.

🌐2002 – വിൻസെന്റ് ഫോക്സ് മെക്സിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.

🌐2013 – ഇന്റർനാഷണൽ ജ്യോതിശാസ്ത്ര യൂണിയൻ പ്ലൂട്ടോയുടെ നാലാമത്തെയും അഞ്ചാമത്തെയും ഉപഗ്രഹങ്ങളായ കെർബറോസ്, സ്റ്റൈക്സ് എന്നിവയ്ക്ക് പേര് നൽകി.

🌹ജൻമദിനങ്ങൾ🌹 🔻🔻🔻

🌹ഒ.വി. വിജയൻ – ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001) എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

🌹എം.എൻ. കാരശ്ശേരി – മലയാളത്തിലെ ഒരു എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ്‌ എം.എൻ. കാരശ്ശേരി. മുഴുവൻ പേര്: മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് സർ‌വ്വകലാശാലയിൽ മലയാളം അദ്ധ്യാപകനായിരുന്ന കാരശ്ശേരി ഇപ്പോൾ അലീഗഡ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസറാണ്. 2013 ന് ശേഷം അലിഗഢിൽ നിന്നും വിരമിച്ചു. ഇപ്പോൾ അദ്ദേഹം കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ അമ്പാടി എന്ന വീട്ടിൽ താമസിക്കുന്നു. 70 ൽ പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

🌹എം.ആർ. തമ്പാൻ – എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, പ്രസാധകൻ.1968-ൽ യുണൈറ്റഡ് സ്റേറ്റ്സ് എഡ്യൂക്കേഷണൽ ഫൌണ്ടേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ സെമിനാറിലും മുഖ്യമന്ത്രി അധ്യക്ഷനായ പ്ളാനിങ്ങ് ഫോറത്തിലും കേരള സർവകലാശാലയെ പ്രതിനിധാനം ചെയ്തു. മലയാള ഭാഷയെ കംപ്യൂട്ടറിനു സജ്ജമാക്കാനായി ‘മലയാളത്തനിമ’ എന്ന പ്രസ്ഥാനത്തിന് രൂപം നല്കി.കേരളത്തിലെ മികച്ച പ്രസാധകനുള്ള ദർശന അവാർഡ് (1998), സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെ മികച്ച സംഭാവനയ്ക്കുള്ള സി.വി. കുഞ്ഞുരാമൻ അവാർഡ് (2003) എന്നിവ ലഭിച്ചിട്ടുണ്ട്.

🌹എൻ.സി. ശേഖർ – സ്വാതന്ത്ര്യ സമര ഭടൻ, രാഷ്ട്രീയ നേതാവ്, രാജ്യസഭാംഗം, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു എൻ.സി. ശേഖർ എന്ന നാരായണൻപിള്ള ചന്ദ്രശേഖരൻപിള്ള (2 ജൂലൈ 1904 – 1986).1931ൽ തിരുവനന്തപുരത്ത് നടന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രൂപീകരണത്തിൽ പങ്കെടുത്ത ശേഖർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളായ നാലുപേരിൽ ഒരാളാണ്.

🌹ഗൗതമി – തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ഗൗതമി എന്നറിയപ്പെടൂന്ന ഗൗതമി തടിമല്ല. ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തേവർ മകൻ എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമാ‍യ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.

🌹ചാൾസ് ടൂപ്പർ – കാനഡയിലെ രാഷ്ട്രീയനേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്നു ചാൾസ് ടൂപ്പർ. കാനഡ ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ് ഇദ്ദേഹം.

പാട്രിസ് ലുമുംബ* – കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു പാട്രിസ് ലുമുംബ(1925-1961) ബെൽജിയത്തിന്റെ കോളനിയായിരുന്ന കോംഗോ, ലുമുംബയുടെ പരിശ്രമഫലമായാണ്ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്.ഒട്ടനവധി രക്തരൂക്ഷിതകലാപങ്ങൾക്കുശേഷം 1959-ൽ ലുമുംബ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രസ്സൽസിൽ വച്ച് ബെൽജിയൻ സർക്കാർ, ലുമുംബയും മറ്റ് നേതാക്കളുമായി നടന്ന ചർച്ചയെ തുടർന്ന് കോംഗോയ്ക്ക് നിരുപാധികമായി സ്വാതന്ത്ര്യം നൽകാൻ തീരുമാനമായി. 1960 ജൂൺ 30-ന് കോംഗോ സ്വതന്ത്രമാക്കപ്പെട്ടു.

🌹പ്രവീൺ കുമാർ – ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് പ്രവീൺകുമാർ ശകത് സിങ് എന്ന പ്രവീൺ കുമാർ. 1986 ജൂലൈ 2ന് ഉത്തർപ്രദേശിലെ മീററ്റിൽ ജനിച്ചു. ദേശീയ ഏകദിന ടീമിൽ അംഗമായ ഇദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിക്കുന്നു. 2007 നവംബർ 18ന് പാകിസ്താനെതിരേയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം.

🌹മാലേത്ത് ഗോപിനാഥപിള്ള – കേരളാ നിയമസഭയിലെ ഒരു മുൻ സാമാജികനായിരുന്നു മാലേത്ത് ഗോപിനാഥപിള്ള (2 ജൂലൈ 1928 -20 ജൂൺ 2013). ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആറന്മുള മണ്ഡലത്തേ പ്രതിനിധീകരിച്ചത് ഗോപിനാഥപിള്ളയായിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം,പള്ളിയോട സേവ സംഘം പ്രസിഡന്റ് (ആറന്മുള വള്ളംകളി), ശങ്കർ മന്ത്രിസഭയിലെ പാർലമെന്ററികാര്യ സെക്രട്ടറി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

🌹ലിലി ബ്രൌൺ – ഒരു സ്ത്രീവിമോചനമാദിയായ ജർമ്മൻ എഴുത്തുകാരിയായിരുന്നു ലിലി ബ്രൌൺ.അവരുടെ യഥാർത്ഥ പേര് അമാലീ വോണ് ക്രെറ്റ്ച്ച്മാൻ എന്നായിരുന്നു.

🌹വില്യം ഹെൻറി ബ്രാഗ് – ഭൌതികശാസ്ത്രജ്ഞൻ, രസതന്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബ്രിട്ടീഷുകാരനാണ് സർ വില്യം ഹെൻറി ബ്രാഗ് (2 ജൂലൈ 1862 – 10 മാർച്ച് 1942). 1915 ൽ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. തന്റെ മകനായ വില്യം ലോറൻസ് ബ്രാഗ് മായി നോബൽ സമ്മാനം പങ്കിടുകയായിരുന്നു.നോബൽ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആകെ ഒരേ ഒരു തവണ മാത്രമേ പിതാവിനും പുത്രനും ആയി നോബൽ സമ്മാനം ലഭിച്ചിട്ടുള്ളൂ. അത് ഹെൻറി ബ്രാഗ് നും മകനും ആയിരുന്നു.

🌹വിസ്ലാവ സിംബോർസ്ക – വിഖ്യാത പോളിഷ് കവയിത്രിയും 1996 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവുമാണ് വിസ്ലാവ സിംബോർസ്ക (2 ജൂലൈ 1923 – 1 ഫെബ്രുവരി 2012).യുദ്ധവും തീവ്രവാദ വിരുദ്ധതയുമാണ് സിംബോർസ്ക കവിതകളിലെ മുഖ്യ പ്രമേയങ്ങൾ.

🌹ഹിലരി മാന്റൽ – ഒരു ബ്രിട്ടീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും നിരൂപകയുമാണ്‌ ഹിലരി മാന്റൽ (ജനനം: ജൂലൈ 2, 1952 -) . 2009-ലെ മാൻ ബുക്കർ സമ്മാനത്തിന്‌ മാന്റൽ എഴുതിയ വോൾഫ് ഹാൾ എന്ന കൃതി അർഹമായി.ഇവർ എഴുതിയ ബ്രിങ്ങ് അപ് ദ ബോഡീസ് എന്ന നോവലിനു 2012-ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു . ഇതോടെ രണ്ടാമത്തെ തവണയും മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയും, ബ്രീട്ടീഷ് എഴുത്തുകാരിയുമായി ഇവർ.

🌹ഹെർമൻ ഹെസ്സെ – നോവലിസ്റ്റ്, ചെറുകഥാകൃത്ത്,ഉപന്യാസകാരൻ, കവി എന്നീ നിലകളിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ സ്റ്റെപ്പെൻ‌വുൾഫ്, സിദ്ധാർത്ഥ, ദ് ഗ്ലാസ് ബീഡ് ഗെയിം (മജിസ്റ്റർ ലൂഡി എന്നും ഇത് അറിയപ്പെടുന്നു) എന്നിവയാണ്. അദ്ദേഹത്തിന്റെ കൃതികൾ ഒരു വ്യക്തിയുടെ സമൂഹത്തിനു പുറത്തുള്ള ആത്മീയാന്വേഷണം എന്ന ആശയത്തെ അവലോകനം ചെയ്യുന്നു.

🌹മയിൽസ്വാമി അണ്ണാദുരൈ – തമിഴ്‌നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ടിഎൻ‌എസ്‌സി‌എസ്ടി) വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനാണ് മയിൽസ്വാമി അണ്ണാദുരൈ.ബാംഗ്ലൂരിലെ ISRO സാറ്റലൈറ്റ് സെന്ററിൽ (ISAC), ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ISROയിലെ 36 വർഷത്തെ സേവനത്തിനിടയിൽ ISROയുടെ രണ്ട് പ്രധാന ദൗത്യങ്ങളായ ചന്ദ്രയാൻ -1, മംഗല്യാൻ തുടങ്ങിയ മിഷനുകളിൽ പ്രവർത്തിച്ചിരുന്നു. 2014-ലെ 100 ആഗോള ചിന്തകരിൽ അണ്ണാദുരൈയും പുതുമയുള്ളവരുടെ പട്ടികയിൽ ഒന്നാമതുമാണ്.

🌹രാധിക – ഇന്ത്യൻ കൊറിയോഗ്രാഫറാണ് രാധിക. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്നു.

🌹റുച്ച പൂജാരി – ഇന്ത്യൻ ചെസ്സ് കളിക്കാരനാണ് റുച്ച പൂജാരി (ജനനം: 2 ജൂലൈ 1994). നിലവിൽ ഒരു വുമൺ ഇന്റർനാഷണൽ മാസ്റ്ററാണ് , മുമ്പ് 2006 ൽ വുമൺ ഫിഡ് മാസ്റ്റർ എന്ന പദവി ലഭിച്ചിരുന്നു.

🌷സ്മരണകൾ🌷 🔻🔻🔻

🌷പൊൻകുന്നം വർക്കി -പൊൻകുന്നം വർക്കി (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്നു. ‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ് വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്. 1939-ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.

🌷എം.ജി. രാധാകൃഷ്ണൻ – മലയാളചലച്ചിത്ര സം‌ഗീതസം‌വിധായകനും കർണ്ണാടകസംഗീതജ്ഞനുമായിരുന്നു എം.ജി. രാധാകൃഷ്ണൻ. ലളിതസംഗീതത്തെ ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച സംഗീതസംവിധായകനായിരുന്നു അദ്ദേഹം.

🌷ഏണസ്റ്റ് ഹെമിങ്‌വേ – നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 – ജൂലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു.

🌷ജോർജി ദിമിത്രോവ് – കമ്യൂണിസ്റ്റ് നേതാവും ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ജോർജി ദിമിത്രോവ്.ഫാസിസത്തിനെതിരായി ഇദ്ദേഹം സ്വീകരിച്ചിരുന്ന സമീപനം ശ്രദ്ധേയമായിരുന്നു. ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങളാണ് ദിമിത്രോവിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്. യൂണിറ്റി ഒഫ് ദ് വർക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാർ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്

🌷ഡഗ്ലസ് ഏംഗൽബർട്ട് – ഇന്നത്തെ കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തിയാണ് ഡഗ്ലസ് ഏംഗൽബർട്ട് (30 ജനുവരി 1925 – 02 ജൂലൈ 2013). ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽ‌പ്പ് എന്നിവയുടെ കണ്ടുപിടിത്തങ്ങൾ മറ്റു പ്രധാന സംഭാവനകളാണ്. ഇദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങൾ സമന്വയിപ്പിച്ചാണ് ആൾട്ടയർ എന്ന ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിന്‌‍ രൂപം നൽകിയത്.‍ ഒരു കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കോർഡൽ കീ ബോർഡ് രൂപകല്പന ചെയ്തതും ഏംഗൽബർട്ട് ആണ്.

🌷തെയ്‌ബ്‌ മേത്ത -പ്രമുഖ ഇന്ത്യൻ ചിത്രകാരനായിരുന്നു തെയ്‌ബ്‌ മേത്ത (ജൂലൈ 26, 1925 – ജൂലൈ 2, 2009). 2008 ജൂണിൽ ക്രിസ്റ്റീസ് ചിത്രപ്രദർശന ലേലത്തിൽ ഇദ്ദേഹത്തിന്റെ ചിത്രം 20 ലക്ഷം ഡോളറിനാണ് വിറ്റുപോയത്.ഒരു ഇന്ത്യൻ ചിത്രകാരന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയായിരുന്നു ഇത്.

🌷നാലാങ്കൽ കൃഷ്ണപിള്ള – കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരനാണ് നാലാങ്കൽ‌ കൃഷ്ണപിള്ള (1910- 1991)ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ചവയാണ് നാലാങ്കലിന്റെ ഭാവഗീതങ്ങൾ.

🌷മാലി – കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. അദ്ദേഹം കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അൻപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളിൽ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. മാവേലി എന്ന തൂലികാ നാമവും വനമാലി എന്ന തൂലികാനാമവും ഉപയോഗിചിട്ടുണ്ട്.

സിറാജുദ്ദൗള – സിറാജ് ഉദ്-ദൗള എന്ന പേരിൽ പ്രശസ്തനായ മിർസ മുഹമ്മദ് സിറാജുദ് ദൗള (1733 – ജൂലൈ 2, 1757) ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളുടെ അവസാനത്തെ സ്വതന്ത്രനായ നവാബ് ആയിരുന്നു. സിറാജ് ഉദ് ദൗളയുടെ ഭരണത്തിന്റെ അന്ത്യം ബംഗാളും പിന്നീട് ഏകദേശം തെക്കേ ഏഷ്യ മുഴുവനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനു കീഴിൽ വരുന്നതിന് കാരണമായി. ഹിന്ദുസ്ഥാനി ഭാഷയിൽ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നതിന് ബുദ്ധിമുട്ടിയ ബ്രിട്ടീഷുകാർ സിറാജ് ഉദ് ദൗളയെ സർ റോജർ ഡൗളറ്റ് എന്നുവിളിച്ചു.

ദിലീപ് നാരായൺ സർദേസായി – ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായിരുന്നു ദിലീപ് നാരായൺ സർദേസായി.ഇന്ത്യയ്‌ക്കായി കളിച്ച ഗോവയിൽ നിന്നുള്ള ഏക ക്രിക്കറ്റ് കളിക്കാരനായിരുന്നു .

Exit mobile version